എന്നോട് കിന്നാരം ചൊല്ലാന്‍
നീ ഇല്ലാതെ പോയ ഈ രാവില്‍
പാടാന്‍ മറന്ന വീണയായി ഞാന്‍
നിലാവിന്‍റെ പൊയ്കയില്‍ നീന്തി തുടിച്ചു
കുളിര്‍മഴ ചാറ്റല്‍ഇല്‍ എന്നോടൊത്തു
നനഞ്ഞലിയാന്‍ നീ മറന്നപ്പോള്‍
ഒരാലിപ്പഴമായി സ്വയം അലിഞ്ഞു
മണ്ണോടു ചേര്‍ന്നു പോയി ഞാന്‍
നൊമ്പരങ്ങള്‍ രാവിന്‍റെ ഏകാന്തതയില്‍
പാടി തീര്‍ക്കുന്ന രാപ്പാടിയുടെ
മനം മയക്കുന്ന സംഗീതത്തില്‍
ഞാന്‍ സ്വയം മറന്നു പോയി
എന്തെന്നാല്‍ ആ മറവിയുടെ ആഴങ്ങളില്‍
ഞാന്‍ നിന്നിലലിഞ്ഞു ചേരുകയായിരുന്നു
ഒരു രാഗമായി നീ എന്നിലൂടെ ഉണരുവാന്‍
ഞാന്‍ കാത്തിരിക്കുകയായിരുന്നു
0 comments:
Post a Comment