Tuesday, September 23, 2008

രാത്രിമഴ

ഇടവിടാതെ പെയ്യട്ടെ മഴ, രാത്രിമഴ
രാവിന്‍റെ ദുഃഖങ്ങള്‍ ഇറക്കി വച്ചിടട്ടെ
ശോകമേഘം മാറി വന്നിടട്ടെ പൊന്‍ നിലാവ്
വീണ്ടും തെളിയട്ടെ രാവിന്‍റെ ദീപം

നിന്നിളം കൈ തൊട്ട് എത്ര നാള്‍
ഞാന്‍ കൂട്ടായിരുന്നു
അന്നെന്നെ തലോടി കടന്നു പോം
ചെറുതെന്നലും വീണ്ടുമെനിക്കായി ഉണരട്ടെ

നിന്നോളം ഉണ്ട് ദുഖമെനിക്കും
പണ്ടുനാം പങ്കിട്ട ദിനങ്ങള്‍ പോലിന്നും
നമുക്കീ വേദന പങ്കിടാം
കരയാനെനിക്കൊരു മറ മാത്രം തന്നിടൂ നീ

ഉണരാത്ത നിദ്രയെ പ്രനയിക്കുവെന്നു
ആരോ പറഞ്ഞതായി കേട്ടു ഞാന്‍
ഒടുവിലെത്തും നിന്നടുത്തെന്നെങ്കിലും
വിരഹം നല്‍കി മറയില്ല ഒരിക്കലുമെന്നും

അകലം കുറയ്കുവാനല്ലേ  സ്നേഹം?
പാല്‍ കുറുക്കി നെയ്യെടുക്കും പോലെ
സ്നേഹം ആറ്റി കുറുക്കിയതല്ലേ പ്രണയം?
പിന്നെയെങ്ങനെ അകലുന്നു നാം തമ്മില്‍..?

0 comments: