കള്ളന്‍
ഇരുള്‍ വീഴുമെന്‍ വീഥിയില്‍
ഞാനാദ്യമായി കവര്‍ന്നതെന്ത്?
നിന്‍ ഹൃദയമെന്ന് കേള്‍ക്കുവാനത്രേ
എന്‍ മനസ്സിന്‍ കൊതിയത്രയും സഖി
മഴവില്ലിന്‍ വര്‍ണ്ണം ചാര്‍ത്തി ദൈവം
വരച്ചൊരു നിന്‍ സുന്ദര ചിത്രം പിന്നെ
കവര്‍ന്നെടുത്തു ഞാന്‍ താഴിട്ടു
വച്ചതെന്‍ ഹൃത്തിന്‍ കല്പനകളിലത്രേ
ചന്ദ്രലേഖ തന്‍ തങ്കപ്പതക്കം കവര്‍ന്നു പിന്നെ
ഒരു നാള്‍ പണിതിട്ടു തന്നു നിനക്കായി
നല്ല തങ്ക കൊലുസ് ഒന്നണിയിച്ചു നിന്‍
കാഞ്ചന കണങ്കാല്‍ ശോഭതന്നില്‍.......
പൂനിലാവില്‍ പൊഴിയും പൂക്കള്‍ കവര്‍ന്നു ഞാന്‍
പിന്നെ കോര്‍ത്തെടുത്തുടയാ ശ്രീഹാരമായ്..
അണഞ്ഞു നിന്‍ സ്വപ്നജാലകം തുറന്നുവന്ന്‍
അണിയിച്ചു നിന്‍ ശ്യാമ കേദാരമാകവേ
അമ്പലം ചുറ്റി നീ വരും വഴിയിലന്ന്
അംബരം ചുറ്റി ഞാന്‍ വന്നതെന്തിനോ?
അന്തിമാനത്തുനിന്നിറ്റും തുള്ളി ചോപ്പു
കവര്‍ന്നെടുത്തെന്‍ പ്രണയിനി തന്‍ നെറുകില്‍ ചാര്‍ത്തുവാന്‍
ഉഷസ്സിന്‍ പട്ടുപൂഞ്ചേല കവര്‍ന്നോരുനാള്‍
നെയ്തുതന്നു ഞാനോരുത്തമാംബരം
ശോണിതമാം ആ പട്ടുടയാട താന്‍
എന്‍ പ്രണയത്തിനാവരണം മനസ്വിനി....
0 comments:
Post a Comment