Thursday, April 11, 2013

പ്രണയിനി നിന്‍ ഓര്‍മയില്‍........



ആയിരം പുനര്‍ജനികളില്‍ നീ
എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കണം
ഇല്ലെങ്കില്‍ ഇത്രയും മഹത്തായ ഒരനുഭുതി
ആദ്യ കാഴ്ച്ചയില്‍ ഉണ്ടാകുവതെങ്ങനെ?

സ്മൃതികളില്‍  ഒരായിരം ചെന്തമാരപ്പൂക്കള്‍
വിരിയിച്ചതില്‍ നീ നൃത്തമാടുവതെങ്ങനെ?
നിനക്ക് ചാമരം വീശി നില്‍ക്കുമീ
അപ്സരകന്യകള്‍ വിസ്മൃതിയിലാകുവതെങ്ങനെ?

നിലാവ് മാഞ്ഞു പോയ ഒരായിരം നിശകളില്‍
നീ എന്നില്‍ പൌര്‍ണമിയാകുവതെങ്ങനെ?
നിത്യവിശുദ്ധമാം കളഭവും തുളസിക്കതിരും ചൂടി
ഒരായിരം നിശകളില്‍ എന്റെ പൊന്‍കണിയാകുവതെങ്ങനെ?

മന്ദസ്മിതങ്ങളാല്‍ ഒരായിരം മൌനങ്ങള്‍ക്ക്
നീ പകര്‍ന്ന മാനം മാത്രം മതി
കാത്തിരുപ്പിനു അര്‍ത്ഥപൂര്‍ണ്ണമായ ഒരു
വിരാമം എന്ന് തീര്‍പ്പ് നല്‍കാന്‍.

0 comments: